യാഹൂ കുഴലുകള്‍ (Yahoo Pipes) വെബ് സൈറ്റുകളുടെ ഉള്ളടക്കം കൂട്ടി യോജിപ്പിക്കാനും, വേണ്ടതു തിരഞ്ഞെടുക്കാനും വളരെ ഉപകാരപ്രദമായ ഒരു സംവിധാനം ആണ്. കുഴലുകള്‍ ഉപയോഗിച്ച് രണ്ടു കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റും.
- പല വെബ് സൈറ്റുകളുടെ ഉള്ളടക്കം സംയോജിപ്പിച്ച് (Aggregate) ഒന്നിച്ചു കാണിക്കുക.
- യോജിപ്പിച്ചതോ അല്ലാത്തതോ ആയ വെബ് സൈറ്റുകള്‍ ചികഞ്ഞു നിങ്ങള്‍ക്കു വേണ്ടുന്ന സംഗതികള്‍ മാത്രം കടഞ്ഞെടുത്ത് അനുയോജ്യമായ ഫോര്‍മാറ്റില്‍ പ്രദര്‍ശിപ്പിക്കുക (ഇതിനു മാഷ്അപ് - Mashup എന്നു പറയും)
വെള്ളം ഒഴുകുന്ന ഒരു പൈപ്പ് തന്നെ സങ്കല്‍പ്പിക്കുക. പല പൈപ്പുകളില്‍ നിന്നും ശേഖരിക്കുന്ന ജലം കൂട്ടിയോജിപ്പിച്ച് (aggregate) ഒരു പാത്രത്തിലേക്ക് പകരുന്നതു പോലെ തന്നെയാണ് യാഹൂ പൈപ്പുകളും പ്രവര്‍ത്തിക്കുന്നത്. പാത്രത്തില്‍ പകരുന്ന ജലം ആണ് നാം കാണുന്നത്. ഒഴുകിയെത്തുന്ന ജലത്തിനെ നമുക്കു വേണമെങ്കില്‍ ചില അരിപ്പകള്‍ (filters) വച്ചു അനാവശ്യമായ സംഗതികള്‍ കളയാം. (കലക്ക വെള്ളം തെളിച്ചെടുക്കുന്ന പോലെ). പിന്നെ പകരുന്ന പാത്രത്തിന്റെ ആകൃതി (അതായത് നമ്മള്‍ക്ക് വേണ്ടുന്ന mashed up ഫോര്‍മാറ്റ്) ആയിരിക്കും നമ്മള്‍ കാണുന്നത്.
യാഹൂ പൈപ്പുകള്‍ ജലത്തിന് പകരം വെബ് ഫീഡുകള്‍ ആണ് ഉപയോഗിക്കുന്നത് എന്നു മാത്രം.
വെബ് ഫീഡ്
നിങ്ങളൊരു ബ്ലോഗറോ ബ്ലോഗ് വായനക്കാരനോ ആണെങ്കില്‍ തീര്‍ച്ചയായും വെബ് ഫീഡ് (RSS feed [Really Simple Syndication] അല്ലെങ്കില്‍ ചുരുക്കത്തില്‍ ഫീഡ്) എന്ന പദം കേള്‍ക്കാതിരിക്കാന്‍ തരമില്ല. ന്യൂസ്, ബ്ലോഗുകള്‍ തുടങ്ങിയ സൈറ്റുകളുടെ ഉള്ളടക്കം താരതമ്യേന ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കും. വരിക്കാരായ ഉപഭോക്താക്കള്‍ക്ക് അവയുടെ ഉള്ളടക്കത്തിലെ വ്യതിയാനങ്ങള്‍ (changes) നല്‍കിക്കൊണ്ടിരിക്കുന്ന ഒരു ഡേറ്റ ഫോര്‍മാറ്റ് ആണ് വെബ് ഫീഡ്സ്. താഴെ കാണിച്ചിരിക്കുന്നതാണ് ഫീഡുകളെ കാണിക്കാന്‍ പൊതുവെ കൊടുക്കുന്ന ചിഹ്നം (icon).
Image from www.bingoparadise.co.uk
ഫീഡുകള്‍ കാണാന്‍ ബ്രൌസറില്‍ തന്നെയുള്ള ഫീഡ് വായിക്കാനുള്ള സംവിധാനമോ ഗൂഗിള്‍ റീഡര്‍ പോലെയുള്ള Feed Aggregator-കളോ ഉപയോഗിക്കാം.
ഒരു യാഹൂ അക്കൗണ്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും യാഹൂ പൈപ്പുകളുടെ കഴിവ് പ്രയോജനപ്പെടുത്താം. ഒരുപാടൊന്നും പ്രോഗ്രാമിംഗ് വൈദഗ്ധ്യം വേണ്ടാത്ത വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു സങ്കേതം ആണ് ഇത്.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഞാന്‍ നിര്‍മ്മിച്ച ചില പൈപ്പുകള്‍ കാണാം. പട്ടികയുടെ ആദ്യത്തെ കോളത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ആ പ്രസ്തുത പൈപ്പിന്റെ രേഖാചിത്ര നിര്‍വചനം (graphical definition) കാണാം. അതില്‍നിന്നും ഫീഡുകള്‍ എങ്ങനെ കൂട്ടിച്ചേര്‍ത്തു ആവശ്യമുള്ള ഫലം എങ്ങനെ കിട്ടുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കും.
കുഴലിന്റെ പേര് | അതില്‍ നിന്നും കിട്ടിയ ഉത്പന്നം (Output) | വിശദീകരണം |
കേരള ഫോട്ടോസ് | മുകളിലെ ഫോട്ടോ സ്ട്രീം കാണുക | ഫ്ലിക്കറില്‍ നിന്നും അഗ്രിഗേറ്റു ചെയ്ത നാട്ടിലെ ഫോട്ടോകളുടെ ഒരു സഞ്ചയം. കേരളത്തിലെ എല്ലാ ജില്ലകളുടെ പേരും ഫ്ലിക്കര്‍ ഫീഡിന്റെ location ആയി കൊടുത്തു. കേരളം, kerala എന്നീ വാക്കുകള്‍ സെര്‍ച്ച് കീവേര്‍ഡ് ആയും കൊടുത്തു. കിട്ടുന്ന റിസള്‍ട്ട്‌കള്‍ എല്ലാം സംയോജിപ്പിച്ച് ഡൂപ്ലിക്കേറ്റുകള്‍ അരിച്ചു കളഞ്ഞു വിപരീത കാലക്രമ ദിശയില്‍ (reverse chronological order) തരംതിരിച്ച (sort ചെയ്ത) ഫീഡാണിത്. |
മലയാളം വാര്‍ത്ത | ഫീഡുകള്‍ നല്‍കുന്ന മലയാളം ന്യൂസ് സൈറ്റ്കളില്‍ നിന്നുമുള്ള ഫീഡുകള്‍ ചേര്‍ത്ത് ഡൂപ്ലിക്കേറ്റുകള്‍ അരിച്ചു കളഞ്ഞു വിപരീത കാലക്രമ ദിശയില്‍ sort ചെയ്തത്. | |
മുഖ്യ കമന്റര്‍മാര്‍ | ഒരു വര്‍ഷം ബ്ലോഗിങ്ങ് കഴിഞ്ഞപ്പോള്‍ എന്‍റെ ഈ പോസ്റ്റില്‍ ഇതുവരെയുള്ള എല്ലാ കമന്റര്‍മാരുടെയും കമന്റുകള്‍ എണ്ണി റാങ്ക് കൊടുക്കണം എന്നു വിചാരിച്ചു. അതിനു വേണ്ടി നാളിതുവരെയുള്ള എല്ലാ കമന്റുകളും എണ്ണി കമന്റര്‍മാരുടെ പേരില്‍ എണ്ണം തരം തിരിച്ചു ക്രമപ്രകാരം സോര്‍ട്ട് ചെയ്തത്. | |
മികച്ച പൂവാലന്മാര്‍ | വേണ്ടാതീനങ്ങള്‍ സൈറ്റിലെ Top Commentators Widget-ലേക്കുള്ള ഡേറ്റ ഫീഡ്. |
യാഹൂ പൈപ്പുകള്‍ പോലെയുള്ള സൗകര്യം തരുന്ന മറ്റു സൈറ്റുകള്‍ ആണ്
എന്താ, ഇതുവരെ ശ്രമിച്ചിട്ടില്ലെങ്കില്‍ ഈ പൈപ്പുകള്‍ വളയ്ക്കയാനും ഒട്ടിയ്ക്കാനും ഒരു കൈ നോക്കിക്കൂടെ?
12 അഭിപ്രായങ്ങള്‍:
good work! thanks for the information...
vow !! jk സര്‍, കലക്കി. വളരെ informative . വളരെ simple words ഉപയോഗിച്ച് പറഞ്ഞിരിക്കുന്നു. നന്നായി. ആശംസകള്‍.
പൈപ്പ് വളയ്ക്കാന്‍ പറ്റുമോ എന്ന് കാര്യമായി തന്നെ ശ്രമിക്കണം. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
ഈ പൈപ്പുകൾ ഒട്ടിയ്ക്കാനും,വളക്കാനും എന്നെപ്പോലെയുള്ള മണ്ടമാർക്ക് ഇത്തിരി പെടാപാട് തന്ന്യാാ..
എന്നാലും ഉഗ്രൻ സംഗതി തന്നെ !
കൊള്ളാം...
(പണ്ട് മാർക്കറ്റിലെ പലചരക്ക് കടയിലെ കള്ളകണക്ക് കുത്തുപുള്ളി ഒളിപ്പിച്ച് നോക്കുന്ന പോലെ എല്ലാ വരവുചിലവുകണക്കുകളും,പറ്റ് കാരെ പറ്റിയും ഒറ്റനോട്ടത്തിൽ സംഗതികൾ പിടികിട്ടും..കേട്ടൊ)
ഈ സാങ്കേതികജ്ഞാനം പകർന്നുതന്നതിന് ഒരായിരം നന്ദി ഭായ്
ഇതു കൊള്ളാമല്ലോ!
ഒന്നു ശ്രമിച്ചു നോക്കണം. സമയം ഉണ്ടാക്കട്ടെ.
ഡാങ്ക്സ്!
thanks jk
ഇതു കൊള്ളാമല്ലോ. ഒരു കൈ നോക്കിയിട്ടു തന്നെ ബാക്കി കാര്യം. നന്ദി. ജെ. ക്കെ.
aashamsakal..........
thanks jk.really enlightening ...
will try definitely (um,um )
ആ ഹാ ഈ പരിപാടി കൊള്ളാമല്ലോ ജയന്‍ ഡോകടര്‍ പറഞ്ഞപോലെ ഒഴിവ് കിട്ടുമ്പോള്‍ ഒന്ന് ശ്രമിച്ച് നോക്കട്ടെ പക്ഷെ ബിലാത്തിച്ചേട്ടന്‍ പറഞ്ഞപോലെ മണ്ടന്മാര്‍ക്ക് പറ്റുമോ എന്നാ സംശയം ....
Hi, highly informative.Good work!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ